
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സോണൽ കലോത്സവം കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. ജെ.ഗ്രേഷ്യസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ പ്രൊഫ. ഡോ.വി.പി.ജഗതിരാജ്, സിൻഡിക്കേറ്റ് അംഗങ്ങളായ വി.പി.പ്രശാന്ത്, ഡോ.എം.ജയപ്രകാശ്, രജിസ്ട്രാർ ഡോ.ആർ.ഐ.ബിജു, സോണൽ കലോത്സവ ജനറൽ കൺവീനർ പ്രൊഫ. ഡോ.സോഫിയ രാജൻ, ഫാത്തിമ മാതാ കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധ്യ കാതറിൻ മൈക്കിൾ, കോ-ഓർഡിനേറ്റർ ശാന്തിനി വില്യംസ് എന്നിവർ പങ്കെടുത്തു.
കൊല്ലം റീജിയണൽ സെന്ററിന് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 11 പഠനകേന്ദ്രങ്ങളിൽ നിന്നുള്ളവർ മാറ്റുരയ്ക്കുന്ന കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം രാത്രി 7ന് ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യും.
ലോഗോ പ്രകാശനം
കോഴിക്കോട് ഈ മാസം 28 മുതൽ 30 വരെയാണ് യൂണിവേഴ്സിറ്റി കലോത്സവം. കലോത്സവത്തിന്റെ ലോഗോ പ്രകാശനം കളക്ടർ വൈസ് ചാൻസലർക്ക് കൈമാറി നിർവഹിച്ചു. കല്പറ്റ ഗവ.കോളേജിലെ മൂന്നാം സെമസ്റ്റർ എം.എ മലയാളം വിദ്യാർത്ഥി കെ.വിപിനാണ് ലോഗോ ഡിസൈൻ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |