
മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇൻഫന്റ് ജീസസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ സദസ് സംഘടിപ്പിച്ചു.
റീജിയൺ ചെയർപേഴ്സൺ സജിത ഷാനവാസ് അദ്ധ്യക്ഷയായിരുന്നു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി. ബിജുകുമാർ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ ഡിസ്ട്രിക്ട് സെക്രട്ടറി ഗ്ലോബൽ മാർക്കറ്റിംഗ് എ.കെ.ഷാനവാസ് മുഖ്യ പ്രഭാഷണവും പ്രിൻസിപ്പൽ സിസ്റ്റർ ഫെലിസ് സ്വാഗതവും പറഞ്ഞു.
സോൺ ചെയർപേഴ്സൺ സി.കെ.രാജൻ,ക്ലബ്ബ് പ്രസിഡന്റ് പി.എൽ.രാജേഷ്,സെക്രട്ടറി സുഭാഷ് ഫ്രാൻസിസ് ഗോമസ്, ട്രഷറർ പത്മകുമാർ.ആർ,സജിത്ത് ഖാൻ,സിൽവസ്റ്റർ എന്നിവർ സംസാരിച്ചു. കഴക്കൂട്ടം എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ദീപു,ഡിസ്ട്രിക്ട് സെക്രട്ടറി യൂത്ത് ആർ.എസ്. നന്ദകുമാർ തുടങ്ങിയവർ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |