പാനൂർ: ചെണ്ടയാട് നീളമംഗളപുരം ശ്രീകൃഷ്ണദേവീ ഭദ്രകാളി ക്ഷേത്രത്തിന്റെ ഉത്തരം കയറ്റൽ ചടങ്ങ് നടന്നു. കുന്നിനു മീത്തൽ ഗംഗാധരൻ ആചാരി മുഖ്യ കാർമികത്വം വഹിച്ചു. ചടങ്ങിന്റെ ഭാഗമായി സർവൈശ്വര്യ പൂജയും ആദ്ധ്യാത്മിക പ്രഭാഷണവും നടന്നു. ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. പി എസ്. മോഹനൻ കൊട്ടിയൂർ പ്രഭാഷണം നടത്തി. ക്ഷേത്രം രക്ഷാധികാരി കെ. ഭാസ്‌കരൻ മാസ്റ്റർ അധ്യക്ഷനായി. പന്തീരടി കാമ്പ്രം കൃഷ്ണൻ നമ്പൂതിരിപ്പാട്, അനിൽ തിരുവങ്ങാട്, ഷെറിൻ കൂറ്റേരി, ക്ഷേത്രം പ്രസിഡന്റ് സി.കെ. സജീവൻ ക്ഷേത്രം സെക്രട്ടറി സി.പി മനോജൻ, മാതൃ സമിതി പ്രസിഡന്റ് പി.പി. പത്മജ, സിനി ആർട്ടിസ്റ്റ് ലയ അഖിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
