
തൃശൂർ: അളഗപ്പനഗർ പഞ്ചായത്തിലെ പൂക്കോട്, കാവല്ലൂർ, പച്ചിലപ്പുറം, പാടശേഖരങ്ങളിലും മറ്റത്തൂർ വരന്തരപ്പിള്ളി, പുതുക്കാട് എന്നീ പഞ്ചായത്തുകളിലുമായി 500 ടൺ നെല്ല് നശിക്കുന്നതിലും നെല്ല് സപ്ലൈകോ സംഭരിക്കാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് കളക്ടർക്ക് നിവേദനം നൽകി. ഒരേക്കറിന് 40,000 രൂപയോളം ചെലവഴിച്ചാണ് കൃഷിയിറക്കിയത്. സപ്ലൈകോ നെല്ല് എടുക്കാൻ വൈകുന്നതിനാൽ അവസരം മുതലാക്കാൻ സ്വകാര്യ മില്ലുകൾ 18 രൂപയ്ക്ക് നെല്ല് എടുക്കാമെന്ന് പറഞ്ഞ് ചൂഷണം ചെയ്യുകയാണ്. നെല്ല് സംഭരണം വേഗത്തിൽ പൂർത്തിയാക്കി കർഷകരെ രക്ഷിക്കണമെന്നാണ് ആവശ്യം. നിവേദന സംഘത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ, സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോവിന്ദൻകുട്ടി, ജില്ലാ സെക്രട്ടറി ജയൻ അന്തിക്കാട്, മണികണ്ഠൻ എന്നിവർ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |