
തിരുവനന്തപുരം: ജോലി സമ്മർദ്ദം താങ്ങാനാവാതെ കണ്ണൂരിൽ ബി.എൽ.ഒ ജീവനൊടുക്കിയ സാഹചര്യത്തിൽ എസ്.ഐ.ആർ സമയ പരിധി അടിയന്തരമായി നീട്ടണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
കണ്ണൂർ സംഭവം കമ്മിഷന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കേണ്ട ഘട്ടത്തിൽ തന്നെ കേരളത്തിൽ തീവ്ര പരിശോധനയും അടിച്ചേൽപ്പിച്ചതിലുള്ള സമ്മർദ്ദമാണ് അത്മഹത്യയ്ക്ക് കാരണമായത്. കേന്ദ്ര ഭരണകക്ഷിയുടെ കാര്യസ്ഥപ്പണി ഏറ്റെടുത്ത ഇലക്ഷൻ കമ്മിഷന്റെ നടപടികളിലും നയങ്ങളിലും പ്രതിഫലിക്കുന്നത് കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങളാണ്. അതിന്റെ കേരളത്തിലെ ആദ്യ ബലിയാടാണ് അനീഷ് ജോർജ് .
സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് രാഷ്ട്രീയപാർട്ടികൾ ഒന്നടങ്കം ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കാനുള്ള വിവേകം ഇലക്ഷൻ കമ്മീഷൻ കാണിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അദ്ദേഹം കത്തയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |