കൊല്ലം: പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസി ശ്രീയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബെഹ്‌റിൻ ബാങ്സ് ആൻഡ് തായി റസ്റ്റോറന്റ് ഹാളിൽ നടന്നു. നാടക രചിതാവ് ദീപ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവാസിശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അരവിന്ദ് അദ്ധ്യക്ഷയായി. പ്രദീപ് പുറവങ്കര, മോഹിനി തോമസ്, ആർ.ജെ.ബോബി, ബിജു മലയിൽ എന്നിവർ വിശിഷ്ടാതിഥികളായി. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രവാസശ്രീ ഭാരവാഹികളായി അഡ്വ. പ്രദീപ അരവിന്ദ് (ചെയർപേഴ്സൺ), ഷാമില ഇസ്മയിൽ, അഞ്ജലി രാജ് (വൈസ് ചെയർപേഴ്സൺ) എന്നിവർ ചുമതലയേറ്റു. അഞ്ജലി രാജ് സ്വാഗതവും ഷാനി നിസാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
