
കണ്ണൂർ: ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസ് ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് മൂന്നാമത് ക്യാമ്പസ് ഫിലിം ഫെസ്റ്റിവൽ സംവിധായകൻ ജിതിൻ ലാൽ ഉദ്ഘാടനം ചെയ്യും. ഇന്ന് സ്‌ക്രീൻ ഒന്നിൽ പാരസൈറ്റ്, ഫെമിനിച്ചി ഫാത്തിമ, ദി വൈൽഡ് റോബോട്ട്, എസ്ഹ്യൂമ തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. സ്‌ക്രീൻ രണ്ടിൽ റിത്വിക് ഘട്ടക്ക് ജന്മശതാബ്ദിയുടെ ഭാഗമായി മേഘ ധാക്ക താരാ , സുബർണ്ണരേഖ എന്നീ ചിത്രങ്ങളും അനോറയും പ്രദർശിപ്പിക്കും. നെറൈറ്റിവൈസിംഗ് ഫെമിനിസം എന്ന വിഷയത്തിൽ നടത്തുന്ന ഓപ്പൺ ഫോറത്തിൽ ഫെമിനിച്ചി ഫാത്തിമ ഡയറക്ടർ ഫാസിൽ മുഹമ്മദും അവാർഡ് വിന്നിംഗ് ഡയറക്ടർ കുഞ്ഞില മാസിലാമണിയും സർ സയ്യിദ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും എഴുത്തുകാരനുമായ വി എച്ച് നിഷാദും സംവദിക്കും.നാളെ സ്‌ക്രീൻ ഒന്നിൽ എ സെപ്പറേഷൻ, പിദായി , സ്‌ക്രീൻ രണ്ടിൽ ഗുരു, അജാന്ത്രിക് , കോട തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |