
തിരുവനന്തപുരം: 18-ാമത് റഷ്യൻ ഭാഷാസാഹിത്യോത്സവം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കവയിത്രി റോസ് മേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. റുസ്‌കി മിർ ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ തത്യാന ഷ്‌ല്യ്ച്‌കോവ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ, എഴുത്തുകാരൻ കെ.വി.മോഹൻകുമാർ, ഓണററി കോൺസൽ രതീഷ് സി.നായർ, കവിത നായർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി സെർഗെയ് യെസെനിന്റെ കവിതകൾ വിവിധ ഭാഷകളിൽ ആലപിച്ചു. ഓണററി കോൺസുലേറ്റ് ഫ് റഷ്യയും റുസ്‌കി മിർ ഫൗണ്ടേഷനും സംയുക്തമായാണ് ഭാഷാസാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |