കോഴിക്കോട്: ജോലി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ്ജ് ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള എൻ.ജി.ഒ അസോ. കലക്ടറേറ്റ് മുന്നിൽ നടത്തിയ പ്രതിഷേധം സീനിയർ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി.എസ് ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. അനീഷ് ജോർജിന്റെ ആത്മഹത്യക്ക് കാരണക്കാരായ മേലുദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വോട്ടർപട്ടിക പരിഷ്കരണത്തിന്റെ സമയം നീട്ടി നൽകനാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രേംനാഥ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കെ പ്രദീപൻ, ബിനു കോറോത്ത്, കെ ദിനേശൻ, സിജു കെ. നായർ, കന്മന മുരളീധരൻ, രഞ്ജിത്ത് ചേമ്പാല, കെ.വി. രവീന്ദ്രൻ, വി. വിപീഷ്, കെ.പി. അനീഷ് കുമാർ, കെ.പി. സുജിത പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |