
ഇരിങ്ങാലക്കുട: റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് സംഗമേശപുരയിൽ തുടക്കം. ഔപചാരിക ഉദ്ഘാടനം നാളെ നടക്കും. ഇന്ന് നൃത്തഇനങ്ങളും ആരംഭിക്കും. 19 വേദികളിലായി അരങ്ങേറുന്ന കലാവിരുന്നിൽ 8500ഓളം പ്രതിഭകൾ പങ്കെടുക്കും. ഇന്നലെ വർണാഭമായ സ്വർണക്കപ്പ് ഘോഷയാത്ര നടന്നു. ഇന്ന് വേദി അഞ്ച് ഡോൺ ബോസ്‌കോ ഇൻഡോർ സ്‌റ്റേഡിയത്തിൽ കുച്ചുപ്പുടി മത്സരങ്ങളും നാഷണൽ ഹൈസ്‌കൂൾ പ്രധാനവേദിയിൽ കൂടിയാട്ടം, വ്യാപാരഭവൻ ഹാളിൽ വാദ്യമത്സരങ്ങളും ഉണ്ടാകും. മത്സരങ്ങൾ രാവിലെ ഒമ്പതു മുതൽ ആരംഭിക്കും. നാളെ രാവിലെ ഒമ്പതിന് ടൗൺഹാളിലാണ് ഉദ്ഘാടന സമ്മേളനം.
ഇന്നത്തെ മത്സരങ്ങൾ
വേദി രണ്ട്: അറബനമുട്ട് (ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), വേദി നാല് ഡോൺ ബോസ്‌കോ ഇൻഡോർ സ്‌റ്റേഡിയം: കുച്ചുപ്പുടി (ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികൾ, പെൺകുട്ടികൾ), വേദി 5 ഡോൺ ബോസ്‌കോ ഗ്രൗണ്ട് സ്‌റ്റേജ്: നാടകം (ഹയർ സെക്കൻഡറി വിഭാഗം), വേദി 6 എൽ.എഫ് സ്‌കൂൾ: ഇംഗ്ലീഷ് സ്‌കിറ്റ് (ഹൈസ്‌കൂൾ, യു.പി, ഹയർ സെക്കൻഡറി), വേദി 9 ജി.എൽ.പി.എസ് ഇരിങ്ങാലക്കുട: പദ്യംചൊല്ലൽ (യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), വേദി 10 ബി.ആർ.സി ഹാൾ: അറബിക് കലോത്സവം, വേദി 11 ഗവ. മോഡൽ സ്‌കൂൾ: പദ്യംചൊല്ലൽ മലയാളം (യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), വേദി 12 നാഷണൽ ഹൈസ്‌കൂൾ: പദ്യംചൊല്ലൽ കന്നട (യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), വേദി 13 നാഷണൽ ഹൈസ്‌കൂൾ പ്രധാന വേദി: സംസ്‌കൃതോത്സവം കൂടിയാട്ടം (യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), നങ്ങ്യാർകൂത്ത് (ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), വേദി 14 നാഷണൽ യു.പി സ്‌കൂൾ: സംസ്‌കൃതോസവം പാഠകം (ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), ചാക്യാർകൂത്ത് (ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), വേദി 15 ഉണ്ണായി വാര്യർ ഹാൾ: ദേശഭക്തിഗാനം (യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), വേദി 16 എൽ.എഫ് ഹൈസ്‌കൂൾ: പദ്യംചൊല്ലൽ (ഇംഗ്ലീഷ്) (യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), വേദി 17 സെന്റ് മേര്സ് യു.പി ഹാൾ: പദ്യംചൊല്ലൽ തമിഴ് (യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), വേദി 18 ജി.എൽ.പി.എസ് മുകുന്ദപുരം: പദ്യംചൊല്ലൽ (യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), വേദി 19 വ്യാപാര ഭവൻ: ചെണ്ട/തായമ്പക (ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), ചെണ്ടമേളം (ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), പഞ്ചവാദ്യം (ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി), നാദസ്വരം (ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |