പാലക്കാട്: വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂളിലെ ശിശുദിനാഘോഷം നബാർഡ് റിട്ട: ജനറൽ മാനേജർ ഡോ. ടി.വിലാസ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.മോഹനൻ മുഖ്യാതിഥിയായി. പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ, ടി.എസ്.സഞ്ജീവ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കിയവരെയും ഹൈസ്‌കൂൾ ക്ലാസുകളിൽ ഉയർന്ന സ്‌കോർ നേടിയവരെയും ഉപജില്ലാ കലോത്സവത്തിലും ശാസ്‌ത്രോത്സവത്തിലും ഉയർന്ന ഗ്രേഡ് ലഭിച്ചവരെയും ഡോ.വിലാസ ചന്ദ്രൻ അനുമോദിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |