കുറ്റ്യാടി: സമഗ്രശിക്ഷ അഭിയാൻ കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വികാസം ഉറപ്പുവരുത്തുന്നതിന് ആവിഷ്കരിച്ച വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായി ശീതകാല പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി. റോത്താനാ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി 100 കുട്ടികളുടെ വീടുകളിലാണ് നടപ്പിലാക്കുന്നത്. രക്ഷിതാക്കൾക്കും കുട്ടികൾക്കും ആവശ്യമായ പരിശീലനവും നൽകിവരുന്നു. ആവശ്യമായ തൈകളും നടീൽ വസ്തുക്കളും റൊത്താന ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അന്ത്രു ഹാജിയിൽ നിന്ന് കുന്നുമ്മൽ ബി പി സി എം ടി പവിത്രൻ ഏറ്റുവാങ്ങി .സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ അഞ്ജു. എം.കെ , ലിനി.യു.കെ , ഷീബ.കെ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |