
തിരുവനന്തപുരം: ശബരിമലയിൽ ഭയാനക അവസ്ഥയെന്ന് ദേവസ്വംബോർഡ് പ്രസിഡന്റുതന്നെ തുറന്നുപറഞ്ഞ സാഹചര്യത്തിൽ, ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്വർണ്ണകൊള്ളയ്ക്ക് പിന്നാലെ തീർത്ഥാടനകാലവും സർക്കാരും ദേവസ്വം ബോർഡും അവതാളത്തിലാക്കി. ഭക്തർക്കായി യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ല. മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട അയ്യപ്പന്മാർക്ക് കുടിവെള്ള വിതരണത്തിന് പോലും സൗകര്യമില്ല. ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സർക്കാരും പെരുമാറിയത്.മുന്നൊരുക്കങ്ങൾക്ക് ഏതാനും ദിവസംമുമ്പ് നിലവിൽ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന മന്ത്രിയുടെ ന്യായം അപഹാസ്യമാണെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |