
തിരുവനന്തപുരം: പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സി.പി.എം പ്രവർത്തകർക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കോൺഗ്രസിന്റെ ബി.എൽ.ഒയെ അനീഷ് കൊണ്ടുപോയതിന് സി.പി.എം നേതാക്കളും പ്രവർത്തകരും ചേർന്ന് ഭീഷണിപ്പെടുത്തിയതും ജോലി സമ്മർദ്ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗൗരവതരവും എല്ലാവരെയും ബോദ്ധ്യപ്പെടുത്തുന്നതുമായ അന്വേഷണം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷയം പഠിക്കണം.അമിത ജോലിഭാരമുണ്ടെന്ന് സംസ്ഥാനത്തുടനീളം ബി.എൽ.ഒമാർ പരാതിപ്പെടുന്നു.700 മുതൽ 1500 വോട്ടുകൾ വരെ ഓരോ ബൂത്തിലുമുണ്ട്.ബി.എൽ.ഒമാരിൽ ഭൂരിഭാഗം വരുന്ന സ്ത്രീകൾക്ക് ജോലി ചെയ്ത് തീർക്കാനാകുന്നില്ല.മൂന്നു തവണ ഒരു വീട്ടിൽ പോകണമെന്നാണ് നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |