
കൊച്ചി: സൺറൈസ് ആശുപത്രിയിൽ ലോക പ്രമേഹദിനാചരണം സംഘടിപ്പിച്ചു. 'ഡയബ് ഫെസ്റ്റ് സീസൺ 2' എന്ന പേരിൽ നടന്ന ദിനാചരണം മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. രഞ്ജിനി രാഘവൻ അദ്ധ്യക്ഷയായി. ക്യാമ്പിന്റെ ഭാഗമായി നടന്ന സൗജന്യ പ്രമേഹരോഗ നിർണയത്തിലും അനുബന്ധ പരിശോധനകളിലും നിരവധി പേർ പങ്കെടുത്തു. പ്രമേഹരോഗ നിയന്ത്രണത്തിനു സഹായിക്കുന്ന ഭക്ഷണക്രമം, വ്യായാമമുറകൾ, ഇൻസുലിൻ പമ്പിന്റെ ശരിയായ ഉപയോഗം എന്നീ വിഷയങ്ങളിൽ പ്രായോഗീക പരിശീലനവും സംഘടിപ്പിച്ചു. എൻഡോക്രൈനോളജി, ഡയബറ്റോളജി, ജനറൽ മെഡിസിൻ, ന്യൂറോളജി, ജനറൽ ആൻഡ് മിനിമൽ ആക്സസ് സർജറി, ഗൈനക്കോളജി, കാർഡിയോളജി, നെഫ്രോളജി, ഓർത്തോപീഡിക്സ്, റുമറ്റോളജി വിഭാഗങ്ങളിലെ വിദഗ്‌ദ്ധ ഡോക്ടർമാർ പങ്കെടുത്ത പാനൽ ചർച്ചയും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |