
തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പരിഷ്കാരത്തിനെതിരേ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് പേരുടെ വോട്ട് നഷ്ടപ്പെടുത്തുന്ന എസ്.ഐ.ആറിൽ സുപ്രീംകോടതി ഇടപെടണം. 2026ൽ തിരഞ്ഞെടുപ്പിനു തയാറെടുക്കുന്ന കേരളത്തിൽ 30 ദിവസത്തിനുള്ളിൽ എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കാനാകില്ല. വോട്ടർമാർക്ക് പരാതി നല്കാനോ, തിരുത്തൽ നടത്താനോ, അപ്പീൽ നല്കാനോ സാധിക്കില്ല. കേരളത്തിന്റെ സാഹചര്യങ്ങളൊന്നും പഠിക്കാതെയാണ് എസ്.ഐ.ആറിനുള്ള ഉത്തരവുണ്ടായത്. ഇത് ബീഹാറിന് നേരത്തെ പുറപ്പെടുവിച്ച അതേ ഉത്തരവാണ്.
കേരളത്തിൽ കഴിഞ്ഞ രണ്ടു ദശകങ്ങളിൽ 5 പൊതുതിരഞ്ഞെടുപ്പുകളും 5 നിയമസഭാ തിരഞ്ഞെടുപ്പുകളും നിലവിലുള്ള വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ നടത്തിയിട്ടുണ്ട്. ഇവ കാലാകാലങ്ങളിൽ തുടർച്ചയായി പുതുക്കിയിട്ടുള്ളതാണ്. 2002ലെ വോട്ടർ പട്ടികയിലേക്കു മടങ്ങിപ്പോകാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നും ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |