
നെടുമങ്ങാട്:സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഇരട്ടനേട്ടം കൈക്കലാക്കി അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ.'ഡിജിറ്റൽ സാങ്കേതികവിദ്യ കാർഷിക വിപ്ലവത്തിന്'എന്ന ആശയത്തിലൂന്നി 'സ്മാർട്ട് വെജ് പേ മെഷീനു"മായെത്തിയ സിജോ ചന്ദ്രൻ (പ്ലസ്ടു സയൻസ്),മുഹമ്മദ് ആദിൽ.എസ് (പ്ലസ് വൺ സയൻസ് ) എന്നിവരാണ് പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി അരുവിക്കര സ്‌കൂളിന് അഭിമാനനേട്ടം സമ്മാനിച്ചത്.പ്ലസ്ടു വിദ്യാർത്ഥിയായ കുമാരി കൃഷ്ണ എ.പി ഗണിതശാസ്ത്ര വിഭാഗത്തിൽ ജാമിതീയ ചാർട്ട് മത്സരത്തിലും എ ഗ്രേഡ് നേടി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |