
മലയിൻകീഴ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ലാ അക്കാഡമി വിദ്യാർത്ഥിയായ മലയിൻകീഴ് മഞ്ചാടി പുന്നാരം വീട്ടിൽ ശ്രേയസിനെയാണ് (19)പോക്സോ കേസിൽ വിലപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് ശേഖരിച്ച ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരേയുള്ള പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞയാഴ്ചയാണ് പരാതി നൽകിയത്. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ശ്രേയസിനെ വിളപ്പിൽശാല പൊലീസ് അതി വിദഗ്ദ്ധമായി പിടികൂടുകയായിരുന്നു.
വിളപ്പിൽശാല പൊലീസ് ഇൻസ്പെക്‌ടർ ജി.എസ്.സജി, എസ്.ഐ രാജൻ.ജെ, സീനിയർ സി.പി.ഒ.മാരായ അജി, അഖിൽ, സി.പി.ഒ വിഷ്ണു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |