കൊച്ചി: പ്രമോഷനിൽ പിന്നാക്ക സമുദായ സംവരണം വേണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഒ.ബി.സി ക്ഷേമകാര്യ പാർലമെന്ററി കമ്മിറ്റി ചെയർമാൻ ഗണേഷ് സിംഗ് എം.പി വ്യക്തമാക്കി. നേരിട്ടുള്ള നിയമനത്തിൽ നൽകുന്ന ഒ.ബി.സി സംവരണം പ്രമോഷനിലും നൽകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ഒ.ബി.സി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ സംഘത്തോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒ.ബി.സി ക്ഷേമകാര്യ പാർലമെന്ററി കമ്മിറ്റി സ്റ്റഡി വിസിറ്റിൽ എൽ.ഐ.സി, ഇ.എസ്.ഐ.സി, സ്‌പൈസസ് ബോർഡ്, ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, സി.ഡബ്ല്യു.സി, എൻ.എൽ.സി ഇന്ത്യ ലിമിറ്റഡ്, യൂക്കോ ബാങ്ക്, ബി.പി.സി.എൽ എന്നീ സ്ഥാപനങ്ങളുടെ ജീവനക്കാരും മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |