കൊല്ലം: ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുമ്പോൾ വീട് നഷ്ടമായ മൂന്ന് കുടുംബങ്ങളിലെയും സ്ത്രീകളടക്കമുള്ളവർ തെരുവിലിരുന്ന് നിലവിളിക്കുകയായിരുന്നു. ഇവർക്ക് താത്കാലികമായെങ്കിലും താമസിക്കാൻ അടുത്തെങ്ങും ബന്ധുവീടുകളില്ല. കോളനിയിലെ ബാക്കിയുള്ള ചെറുകൂരകളിൽ മറ്റൊരു കുടുംബത്തെക്കൂടി പാർപ്പിക്കാനുള്ള ഇടവുമില്ല.
അരയ്ക്ക് താഴെ തളർന്ന കൃഷ്ണൻകുട്ടി വർഷങ്ങളായി ലോട്ടറി വിറ്റ് സ്വരുക്കൂട്ടിയ പണം കൊണ്ട് പലപ്പോഴായി തട്ടിക്കൂട്ടിയതാണ് ചെറുകൂര. പട്ടയം കിട്ടാത്തതിനാൽ കോളനിയിലുള്ളവർക്ക് അടച്ചുറപ്പുള്ള വീടുകൾ നിർമ്മിക്കാനും കഴിയില്ല. കളക്ടറും ജനപ്രതിനിധികളും ഏറെ നേരം ചർച്ച നടത്തിയ ശേഷമാണ് വീട് നഷ്ടമായവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
അവശ്യരേഖകളെല്ലാം ചാമ്പലായി
മൂന്ന് ചെറുകൂരകൾക്കൊപ്പം ഉള്ളിലുണ്ടായിരുന്ന വിവിധ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള അവശ്യരേഖകളെല്ലാം കത്തിചാമ്പലായി. കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ, റേഷൻകാർഡ്, തിരിച്ചറിയൽ രേഖകൾ, പട്ടയത്തിനായി വർഷങ്ങളായി വിവിധ സർക്കാർ ഓഫീസുകളിൽ നൽകിയ അപേക്ഷകളുടെ പകർപ്പുകൾ തുടങ്ങിയവയെല്ലാം നഷ്ടമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |