
തിരുവനന്തപുരം: എസ്.ഐ.ആറിൽ പോളിംഗ് ബൂത്തടിസ്ഥാനത്തിൽ ഫോമുകൾ ഡിജിറ്റലായി അപ്‌ലോഡ് ചെയ്യുന്നതിൽ 100 ശതമാനം പൂർത്തിയാക്കിയ ബി.എൽ.ഒമാരെ അഭിനന്ദിക്കുന്നതിനുള്ള 'താങ്ക് യൂ ബി.എൽ.ഒ' ഡിജിറ്റൽ ക്യാമ്പയിന് തുടക്കം. വ്യക്തിഗത ഡിജിറ്റൽ അഭിനന്ദന സർട്ടിഫിക്കറ്റ്/ബാഡ്ജാണ് ബി.എൽ.ഒമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്നത്.
ഇതിനൊപ്പം ബി.എൽ.ഒമാരുടെ വ്യക്തിഗത അനുഭവങ്ങളെക്കുറിച്ച് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ഡോ. രത്തൻ യു.ഖേൽക്കർ അറിയിച്ചു. സംസ്ഥാനത്ത് എന്യുമറേഷൻ ഫോം വിതരണം ഇന്നലെ 99.5ശതമാനത്തിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |