വൈക്കം : ചെമ്മനത്തുകര ചേരിക്കൽ അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാർഷികവും ഉത്സവാഘോഷവും ഇന്ന് തുടങ്ങും.
ഇന്ന് രാവിലെ 9ന് ഉത്സവാഘോഷ പരിപാടികളുടെ ഭദ്രദീപ പ്രകാശനം വിജയാ ഫാഷൻ ജ്വല്ലറി എം.ഡി. ജി.വിനോദ് നിർവഹിക്കും. തുടർന്ന് കലശാഭിഷേകം, സർപ്പപൂജ, പ്രസാദഊട്ട്, വൈകിട്ട് നിറമാലചാർത്ത്, താലപ്പൊലി, അത്താഴക്കഞ്ഞി, പുഷ്പാഭിഷേകം, തിരുവാതിര, എന്നിവ നടക്കും. ശനിയാഴ്ച രാവിലെ അഷ്ട്ദ്രവ്യഗണപതിഹോമം, സർപ്പപൂജ, സർപ്പത്തിന് നൂറും പാലും, വൈകിട്ട് 6ന് നിറമാലചാർത്ത്, ദേശതാലപ്പൊലി, കൈകൊട്ടിക്കളി എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 6ന് അഷ്ട്ദ്രവ്യ ഗണപതിഹോമം, 9ന് കലശാഭിഷേകം, സർപ്പപൂജ, ഉച്ചയ്ക്ക് മഹാപ്രസാദഊട്ട്, വൈകിട്ട് 6ന് നിറമാല ചാർത്ത്, 7ന് മ്യൂസിക്കൽ ഫ്യൂഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |