
ബംഗളൂരു: നഗരത്തിലെ വൻ ഗതാഗത കുരുക്കിനെ പരിഹസിച്ച് ബഹിരാകാശയാത്രികനും എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല. ഇന്നലെ നടന്ന ബംഗളൂരു ടെക്ക് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറത്തഹള്ളിയിൽ നിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്കെത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ സംസാരിക്കുന്നതിനേക്കാൾ മൂന്നിരട്ടി സമയം ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെടാനായി വേണ്ടിവന്നെന്നാണ് ശുഭാംശു പരിഹാസരൂപേണ പറഞ്ഞത്.
എന്നാൽ ഇതിനു മറുപടിയായി ഐടി മന്ത്രിയും രംഗത്തെത്തിയിരുന്നു. 'ശുഭാംശുവിന് ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് എത്താൻ എളുപ്പമായിരുന്നു. എന്നാൽ മാറത്തഹള്ളിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഇവിടേക്ക് എത്താൻ പ്രയാസവും. ഇതിനു കാരണമായ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ വേണ്ട നടപടികൾ എത്രയും വേഗം സ്വീകരിക്കും' - ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഫ്യൂച്ചർ മേക്കേഴ്സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അവർ.
അതേസമയം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 18 ദിവസത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ഭാവിയിലെ മനുഷ്യ ബഹിരാകാശ പര്യവേക്ഷണത്തിനായുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളുടെ ഒരു വലിയ ചുവടുവയ്പ്പായിരുന്നു. 2027ൽ വിക്ഷേപിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ മനുഷ്യനെ വഹിച്ചുള്ള ദൗത്യമായ ഗഗൻയാന് വേണ്ടി തിരഞ്ഞെടുക്കപ്പെടുകയും പരിശീലനം നേടുകയും ചെയ്ത നാല് ബഹിരാകാശയാത്രികരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യന്‍ ബഹിരാകാശയാത്രികരെ ഇന്ത്യന്‍ റോക്കറ്റില്‍ ഭ്രമണപഥത്തിലെത്തിക്കാനാണ് ഗഗന്‍യാന്‍ ദൗത്യം ലക്ഷ്യമിടുന്നത്. 2035-ഓടെ ഒരു സ്പേസ് സ്റ്റേഷന്‍ സ്ഥാപിക്കാനും 2040ൽ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന ദൗത്യത്തിനും സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |