
ഓസ്ട്രേലിയ - ഇംഗ്ളണ്ട് ആദ്യ ടെസ്റ്റിന് ഇന്ന് പെർത്തിൽ തുടക്കം
പെർത്ത് : ഇംഗ്ളണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് പെർത്തിൽ തുടക്കമാകും.ഇക്കുറി ഇംഗ്ളണ്ട് ഓസ്ട്രേലിയൻ പര്യടനത്തിനെത്തുകയാണ്. രണ്ടുമാസത്തോളം നീളുന്ന പരമ്പരയിൽ അഞ്ച് ടെസ്റ്റുകളാണുള്ളത്. പരിക്ക് മൂലം പാറ്റ് കമ്മിൻസ് കളിക്കാത്തതിനാൽ സ്റ്റീവ് സ്മിത്താണ് ഓസീസിനെ ആദ്യ ടെസ്റ്റിൽ നയിക്കുന്നത്. ബെൻ സ്റ്റോക്സാണ് ഇംഗ്ളീഷ് നായകൻ. 2023ൽ ഇംഗ്ളണ്ടിൽ നടന്ന കഴിഞ്ഞ ആഷസ് പരമ്പര 2-2ന് സമനിലയിൽ കലാശിച്ചിരുന്നെങ്കിലും നിലവിലെ ജേതാക്കളെന്ന നിലയിൽ ഓസ്ട്രേലിയയാണ് ട്രോഫി സ്വന്തമാക്കിയത്.
ജൂൺ- ജൂലായ് മാസങ്ങളിൽ ഇന്ത്യയുമായി നടന്ന പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് ഇംഗ്ളണ്ട് ടെസ്റ്റ് ഫോർമാറ്റിൽ കളിക്കാനിറങ്ങുന്നത്. ഇന്ത്യയുമായുള്ള പരമ്പര 2-2ന് സമനിലയിൽ പിരിയുകയായിരുന്നു. ഓസ്ട്രേലിയ ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ വിൻഡീസ് പര്യടനം നടത്തി മൂന്ന് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ സീസണിൽ 100 ശതമാനം വിജയവുമായി ഓസീസ് ഒന്നാമതാണ്. 43.33 ശതമാനം മാത്രമുള്ള ഇംഗ്ളണ്ട് ആറാം സ്ഥാനത്തും.
ആഷസ് ഫിക്സ്ചർ
ഒന്നാം ടെസ്റ്റ്
നവംബർ 21-25
പെർത്ത്
രണ്ടാം ടെസ്റ്റ്
ഡിസംബർ 4-8
ബ്രിസ്ബേൻ
മൂന്നാം ടെസ്റ്റ്
ഡിസംബർ 17-21
അഡ്‌ലെയ്ഡ്
നാലാം ടെസ്റ്റ്
ഡിസംബർ 26-30
മെൽബൺ
അഞ്ചാം ടെസ്റ്റ്
ജനുവരി 4-8
സിഡ്നി
ടീമുകൾ ഇവരിൽ നിന്ന്
ഓസ്ട്രേലിയ : സ്റ്റീവൻ സ്മിത്ത് (ക്യാപ്ടൻ), അലക്സ് കാരേ,ട്രാവിസ് ഹെഡ്,ജോഷ് ഇൻഗിലിസ്,ഉസ്മാൻ ഖ്വാജ, മാർനസ് ലാബുഷേയ്ൻ, ജേക്ക് വെതറാൾഡ്,കാമറൂൺ ഗ്രീൻ, മൈക്കേൽ നെസർ,ബ്യൂ വെബ്സ്റ്റർ, സ്കോട്ട് ബോളാണ്ട്,ബ്രെൻഡൻ ഡോഗെറ്റ്,മിച്ചൽ സ്റ്റാർക്ക്, നഥാൻ ലയൺ.
ഇംഗ്ളണ്ട് : ബെൻ സ്റ്റോക്സ് (ക്യാപ്ടൻ),ഹാരി ബ്രൂക്ക്,സാക്ക് ക്രാവ്‌ലി,ബെൻ ഡക്കറ്റ്,ഒല്ലീ പോപ്പ്,ജോ റൂട്ട്, ജാമീ സ്മിത്ത്, ജേക്കബ് ബെഥേൽ,ബ്രണ്ടൻ കാഴ്സ്, വിൽ ജാക്സ്,ജൊഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ഷൊയ്ബ് ബഷിർ, മാത്യു പോട്സ്, ജോഷ് ടംഗ്, മാർക്ക് വുഡ്.
7.50 am മുതൽ സ്റ്റാർ സ്പോടർസിൽ ലൈവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |