ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 1666 തദ്ദേശസ്ഥാപനങ്ങളിലേക്കായി ആറായിരത്തിലധികം നാമനിർദ്ദേശപത്രികകൾ സമർപ്പിക്കപ്പെട്ടു. പത്രിക തള്ളിപ്പോകാതിരിക്കാൻ ഒരേ സ്ഥാനാർത്ഥി ഒന്നിലധികം പത്രികകൾ സമർപ്പിക്കുന്നതിനാലാണ് എണ്ണം ഇത്രയധികം വർദ്ധിച്ചത്. ഇന്നലെ അതിരാവിലെ മുതൽ പത്രികാ സമർപ്പണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികളുടെയും അനുയായികളുടെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ട് മൂന്ന് മണി വരെയായിരുന്നു സമയ പരിധി. സ്ഥാനാർത്ഥികളുടെ നിര നീണ്ടുപോയതോടെ ടോക്കൺ നൽകിയാണ് അവസാനമെത്തിയ ആളിൽ നിന്നുവരെ നോമിനേഷൻ സ്വീകരിച്ചത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സ്ഥാനാർത്ഥിത്വം 24 വരെ പിൻവലിക്കാം.
പത്രികാസമർപ്പണത്തിന്റെ അവസാന ദിവസത്തിലും മുന്നണികൾക്കുള്ളിലെ ആഭ്യന്തരകലഹത്തിന് അയവുണ്ടായില്ല. ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ ഡോ.എം.പി.പ്രവീൺ നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ പരസ്യ പ്രതികരണം നടത്തി. ഇതേ സീറ്റിൽ ഉന്നം വെച്ചിരുന്ന മുസ്ലീം ലീഗ് ഇവിടെ കോൺഗ്രസിനെതിരായി മത്സരരംഗത്തുണ്ട്. ലീഗ് സ്ഥാനാർത്ഥിയായി എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അൽത്താഫ് സുബൈർ പത്രിക സമർപ്പിച്ച് പ്രചരണം ആരംഭിച്ചു. നിർബന്ധിച്ച് പ്രചരണത്തിനിറക്കിയ ശേഷം കെ.എസ്.യു നേതാവിനെ മാരാരിക്കുളം സീറ്റിൽ നിന്ന് പിൻവലിപ്പിച്ചത് കോൺഗ്രസിനുള്ളിൽ ആഭ്യന്തരവിഷയമായി. ആലപ്പുഴ നഗരസഭയിൽ യു.ഡി.എഫിന് മൂന്ന് സീറ്റുകളിൽ വിമത ഭീഷണിയുണ്ട്. വലിയമരം വാർഡിൽ എൽ.ഡി.എഫിനാണ് വിമത ഭീഷണി. നീലംപേരൂരിൽ അഞ്ചാം വാർഡിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം ജി.ഉണ്ണികൃഷ്ണനെതിരെ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കെ.ജെ.അനീഷ് മത്സരിക്കുന്നുണ്ട്. കൈനകരിയിൽ എൻ.സി.പിക്ക് നൽകിയ സീറ്റിൽ സി.പി.എം വിമതൻ പത്രിക നൽകി. ഏഴാം വാർഡിലാണ് എം.എസ്.മനോജ് സ്വതന്ത്രനായി പത്രിക സമർപ്പിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് 195 പത്രികകൾ
ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് ആകെ ലഭിച്ചത് 195 നാമനിർദേശ പത്രികകൾ. ഇതിൽ 101 എണ്ണം പുരുഷന്മാരുടേതും 94 എണ്ണം സ്ത്രീകളുടേതുമാണ്.
ജില്ലാ പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർത്ഥികൾ
1.അരൂർ- പി.ആർ.ജ്യോതിലക്ഷ്മി
2.പൂച്ചാക്കൽ- അബ്ദുൾ ജബ്ബാർ
3.പള്ളിപ്പുറം- ഷീല രഘുവരൻ
4.മനക്കോടം- ജയിംസ് ചിങ്കുതറ
5.വയലാർ- അരുണിമ
6.തണ്ണീർമുക്കം- എ.ജയശ്രീ
7.കഞ്ഞിക്കുഴി- സജി കുര്യാക്കോസ്
8.ആര്യാട്- സുജ അനിൽ
9.മാരാരിക്കുളം- അഡ്വ.ജയചന്ദ്രൻ
10.പുന്നപ്ര- പി.ഉദയകുമാർ
11.അമ്പലപ്പുഴ- എ.ആർ.കണ്ണൻ
12.ചമ്പക്കുളം- മഞ്ജു വിജയകുമാർ
13.വെളിയനാട്- സി.വി.രാജീവ്
14.പള്ളിപ്പാട്- ജോൺ തോമസ്
15.കരുവാറ്റ- അഡ്വ.അഭിരാമി
16.മുതുകുളം- ബബിത ജയൻ
17.പത്തിയൂർ- മീനു സജീവ്
18.കൃഷ്ണപുരം- ആര്യ ബോബൻ
19.ഭരണിക്കാവ്- ബി.രാജലക്ഷ്മി
20.മുളക്കുഴ- രാഹുൽരാജ്
21.മാന്നാർ- സുജിത് ശ്രീരംഗം
22.വെൺമണി- ലെജു കുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |