
അമ്പലപ്പുഴ: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കാക്കാഴം കാപ്പിത്തോടിന് കുറുകെ ബോക്സ് കൽവെർട്ടിന്റെ നിർമ്മാണം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം ഒഴിവാക്കാൻ എച്ച്. സലാം എം. എൽ. എ യുടെ ഇടപെടൽ. കാക്കാഴം റെയിൽവേ മേൽപ്പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിന്റെ ബോക്സ് കൽവെർട്ടിന്റെ പണി ആരംഭിച്ചതോടെ കാപ്പിത്തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതേപ്പറ്റി പ്രോജക്ട് ഡയറക്ടറുമായി എം.എൽ.എ ഫോണിൽ സംസാരിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൽവെർട്ടിന്റെ അടിത്തറ പരമാവധി താഴ്ത്തി നീരൊഴുക്ക് തടസപ്പെടാതെയുള്ള നിർമ്മാണം നടത്തണമെന്ന് എം. എൽ .എ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |