
നെടുമങ്ങാട് :അയ്യപ്പസ്വാമിയുടെ വിഗ്രഹം ഒഴിച്ച് മറ്റെല്ലാം കൊള്ള ചെയ്യപ്പെട്ട ഇടത് മുന്നണിക്ക് കേരള ജനത മാപ്പ് നൽകില്ലെന്ന് കോൺഗ്രസ് നേതാവ് അഡ്വ.ജി.സുബോധൻ.നെടുമങ്ങാട് നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി ചന്തമുക്കിൽ നടന്ന പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ടി.അർജുനൻ, വട്ടപ്പാറ ചന്ദ്രൻ, അഡ്വ.എസ്.അരുൺ കുമാർ, നെട്ടിറച്ചിറ ജയൻ,അഡ്വ. എൻ. ബാജി,മഹേഷ് ചന്ദ്രൻ, രജിഷ് കരിപ്പൂര്, ശരത്ത്, സജാദ് മന്നൂർക്കോണം, അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |