
നാഗർകോവിൽ: ലോക മത്സ്യത്തൊഴിലാളി ദിനം ബഹിഷ്‌കരിച്ച് കന്യാകുമാരി ജില്ലയിലെ കുളച്ചലിൽ മത്സ്യബന്ധന തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. വാനിയക്കുടി,കുറുമ്പന എന്നീ സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികളെ മറ്ര് ഹാർബറിലെ മത്സ്യത്തൊഴിലാളികൾ നിരന്തരം ആക്രമിച്ചിട്ടും തമിഴ്നാട് സർക്കാർ ഇടപെടാത്തതിലാണ് പ്രതിഷേധം. മത്സ്യത്തൊഴിലാളികൾ സൈമൺ കോളനി ഫിഷറീസ് വകുപ്പ് ഓഫീസിൽ റാലിയായെത്തി. പ്രകടനത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഉപരോധക്കാരെ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ഏറെനേരം വാഹന ഗതാഗതം തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |