
റിവോൾവർ റീറ്റ ട്രെയിലർ
കീർത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന ‘റിവോൾവർ റീറ്റ’ എന്ന ആക്ഷൻ കോമഡി ചിത്രത്തിന്റെ ട്രെയിലർ പുറത്ത് . ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തിൽ വൈവിധ്യമാർന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നുവെന്ന് ട്രെയ്ലർ വ്യക്തമാക്കുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ സീനുകളും ഹാസ്യത്തിന്റെ മേന്മയും ചേർത്ത് അവതരിപ്പിക്കുന്നുണ്ട് ട്രെയിലർ, രാധിക ശരത്കുമാർ, റെഡിൻ കിംഗ്സ്ലി, മിമി ഗോപി, സെൻട്രയൻ, സൂപ്പർ സുബ്ബരായൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . നവംബർ 28ന് ചിത്രം റിലീസ് ചെയ്യും. വിജയ് നായകനായ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം', 'മാനാട്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജെ.കെ. ചന്ദ്രുവിന്റെ, സംവിധാന അരങ്ങേറ്റം കൂടി ആണ്. ഗാനങ്ങൾ ഒരുക്കിയത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോൺ റോൾഡൻ ആണ്. ദിനേശ് ബി. കൃഷ്ണൻ ഛായാഗ്രഹണവും, പ്രവീൺ കെ. എൽ. എഡിറ്റിംഗും നിർവഹിക്കുന്നു . പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറിൽ സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |