
കണ്ണൂർ: നരച്ച കൊമ്പൻ മീശ പിരിച്ച് കൂളിംഗ് ഗ്ലാസുമണിഞ്ഞ് മാസ് ലുക്കിൽ ഒരു സ്ഥാനാർത്ഥി.
കണ്ണൂർ വളപട്ടണം പഞ്ചായത്ത് 9-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വി.വി. ഗിരിധരനാണ് മീശച്ചന്തത്തിൽ വോട്ട് തേടിയിറങ്ങുന്നത്. എഴുപതുകാരനായ ഗിരിധരൻ വിമുക്തഭടനാണ്. പ്രചാരണ കേന്ദ്രങ്ങളിലെത്തിയാൽ ഈ 'മീശ' സ്ഥാനാർത്ഥിയോടൊപ്പം സെൽഫിയെടുക്കാൻ പ്രവർത്തകരുടെയടക്കം തിരക്കാണ്.
സോഷ്യൽ മീഡിയയിലും ഗിരിധരന്റെ മീശ വൈറലാണ്. തിരഞ്ഞെടുപ്പ് തിരക്കിനിടയിലും മീശയും ലുക്കും നിലനിറുത്താൻ ദിവസം ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കേണ്ടി വരുന്നുണ്ടെന്ന് ഗിരിധരൻ. 1976ൽ സൈന്യത്തിൽ ചേരുന്നതിന് മുമ്പ് തന്നെ മീശ വളർത്താൻ തുടങ്ങി. സൈന്യത്തിൽ ചേർന്നപ്പോഴും അത് നന്നായി പരിപാലിച്ചു. വിരമിച്ചശേഷവും മാറ്റം വരുത്തിയില്ല.
ബി.ജെ.പിയുടെ സിറ്രിംഗ് വാർഡിൽ അട്ടിമറി വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഗിരിധരന്റെ പ്രചാരണം. സംസ്ഥാനത്തെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്താണ് വളപട്ടണം. അതിലൊരു വാർഡിലാണ് വലിയ മീശയുള്ള സ്ഥാനാർത്ഥി മത്സരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |