
കൊല്ലം: വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ വാതായനം തുറന്ന് ഉന്നതി സ്കോളർഷിപ്പ്. ജില്ലയിൽ നിന്ന് ഒരു വർഷത്തിനിടെ സ്കോളർഷിപ്പോടെ ഉപരിപഠനത്തിനായി പറന്നത് 26 വിദ്യാർത്ഥികൾ. ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടിന്റെ സഹകരണത്തോടെയാണ് സ്കോളർഷിപ്പ് നൽകുക. പരമാവധി 25 ലക്ഷം രൂപ വരെയാണ് വരുമാന പരിധിയില്ലാതെ അനുവദിക്കുന്നത്. വേൾഡ് ടൈംസ് യൂണിവേഴ്സിറ്റി റാങ്കിംഗ് 500ന് അകത്തുള്ള സർവകലാശാലകളിലാണ് വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം.
2021ലാണ് കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് പട്ടികജാതി-വർഗ വകുപ്പ് സ്കോളർഷിപ്പിന് തുടക്കമിട്ടത്. പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ, തത്തുല്യമായ ഡിപ്ലോമ കോഴ്സുകൾ, പി.എച്ച്ഡി, പോസ്റ്റ് ഡോക്ടറേറ്റ് കോഴ്സുകൾ എന്നിവയ്ക്കാണ് സീറ്റുകൾ ലഭിക്കുക.
വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളായിട്ടാണ് ആനുകൂല്യം ലഭിക്കുക. വാർഷിക വരുമാനം 12 ലക്ഷം വരെ ഉള്ളവർക്ക് സ്കോളർഷിപ്പ് തുക പൂർണമായും ലഭിക്കും. 12 മുതൽ 20 ലക്ഷം വരെ വരുമാനമുള്ളവർക്ക് ട്യൂഷൻ ഫീസ് 15 ലക്ഷം രൂപവരെ ലഭിക്കും. വിസ, എയർ ടിക്കറ്റ്, ആഹാര ചെലവ്, മെഡിക്കൽ ഇൻഷ്വറൻസ് എന്നിവയ്ക്കായി 5 ലക്ഷം രൂപയും അനുവദിക്കും. 20 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 15 ലക്ഷം രൂപ വരെ ട്യൂഷൻ ഫീസ് ലഭിക്കും.
25 ലക്ഷം വരെ സ്കോളർഷിപ്പ്
ഫീസ്
വിസ
താമസം
യാത്രാ ചെലവ്
ആഹാര ചെലവ്
വിസ ചാർജ്
മെഡിക്കൽ ഇൻഷ്വറൻസ്
യോഗ്യത
കേരളത്തിൽ സ്ഥിരം താമസക്കാരായിരിക്കണം
യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് വേണം
പ്രായ പരിധി 35 വയസിൽ താഴെ
സർക്കാർ ജീവനക്കാരാകരുത്
ഒരുവട്ടം മാത്രം സ്കോളർഷിപ്പ്
പ്രവേശനം നേടിയ ശേഷമുള്ള അപേക്ഷ സ്വീകരിക്കില്ല
പട്ടിക വർഗ വിഭാഗത്തിന് വരുമാന പരിധി ബാധകമല്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |