
തൃശൂർ: അമലയിൽ ഇൻഫെക്ഷൻ പ്രിവൻഷൻ കൺട്രോൾ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ശിൽപ്പശാലയുടെയും ഔട്ട് റീച്ച് പ്രോഗ്രാമിന്റെയും ഉദ്ഘാടനം ഹെൽത്ത് സർവീസ് അഡീഷണൽ ഡയറക്ടർ ഡോ. കെ.എസ്. ഷിനു നിർവഹിച്ചു. ഡിസ്ട്രിക്ട് നഴ്‌സിംഗ് ഓഫീസർ എം. എസ് . ഷീജ, അമല ജോയിന്റ് ഡയറക്ടർ ഫ. ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. ബെറ്റ്‌സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, എച്ച്.ഐ.പി.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. ഡിനു എം. ജോയ്, സെക്രട്ടറി ഡോ. റീന, സി.എൻ.ഒ സിസ്റ്റർ ലിഖിത എന്നിവർ പ്രസംഗിച്ചു. ബോധവത്കരണ ക്ലാസുകൾ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |