
ഹണി റോസ് വേറിട്ട കഥാപാത്രമായി എത്തുന്ന റേച്ചൽ ഡിസംബർ 6ന് തിയേറ്രറിൽ. നവാഗതയായ ആനന്ദിനി ബാല ആണ് സംവിധാനം . ബാബുരാജ്, ചന്തു സലിംകുമാർ, റോഷൻ ബഷീർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി കെ. ജോൺ , ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ, സംഭാഷണം രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ.
ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റ് ബാനറിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.
മധുര കണക്ക്
ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന മധുര കണക്ക് ഡിസംബർ 4ന് തിയേറ്ററിൽ.വിഷ്ണു പേരടി,പ്രദീപ് ബാല,രമേഷ് കാപ്പാട്, ദേവരാജ്,പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, രത്നാകരൻ,ഹരി മാധവ്,മനു സി കണ്ണൂർ,പീമിഷ്,നിഷ സാരംഗ്,സനൂജ, ആമിനാ നിജാം,കെ .പി .എ. സി ലീല,രമ ദേവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രചന എ .ശാന്തകുമാർ . ഹരീഷ് പേരടി പ്രൊഡക്ഷൻസ്, എൻ എം മൂവീസ് എന്നീ ബാനറിൽ ഹരീഷ് പേരടി,നസീർ എൻ .എം എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |