
തുരുത്തി : തുരുത്തി സെന്റ് മേരീസ് യു.പി സ്‌കൂളിൽ ഭരണഭാഷ, മാതൃഭാഷാ വാരാചരണം ആരംഭിച്ചു. കുട്ടികൾ ദിവസവും ഭവനങ്ങളിൽ പത്രം വായനയ്ക്ക് മുൻഗണന നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി. ശരിയായ വിവരങ്ങൾ അറിഞ്ഞിരിക്കാൻ ദിവസവും പത്രവായന ശീലമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ കുറെ നാളുകളായി സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഈ കാലഘട്ടത്ത് തെറ്റായ സന്ദേശങ്ങൾ നൽകുകയാണെന്ന് അഭിപ്രായം ഉയർന്നു. പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയറ്റ് നിർവഹിച്ചു. അദ്ധ്യാപകരായ റ്റീനാ മേരി ഈപ്പൻ, ബിജോയ് വർഗീസ്, സിസ്റ്റർ അൻസാ എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |