
കോട്ടയം: കേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കടുത്തുരുത്തിയിൽ കാർ നിർത്തി ഇറങ്ങുമ്പോൾ പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു. ഇടിച്ച കാറുമായി 50 മീറ്ററോളം മുന്നോട്ടോടിയാണ് ബസ് നിന്നത്. ബസിന്റെ ഡ്രെെവർ ഇറങ്ങി ഓടി.
വെെകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. സ്റ്റീഫൻ ജോർജ് കാറിനുള്ളിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻവശം പൂർണമായും തകർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |