
കഴക്കൂട്ടം: ബി.ജെ.പി സ്ഥാനാർത്ഥിക്കൊപ്പം വീടുകളിൽ വോട്ടഭ്യർത്ഥിക്കുന്നതിനിടെ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പര്യടനവുമായി ബന്ധപ്പെട്ട് വോട്ടു ചോദിക്കുന്നതിനിടയിലാണ് ബി.ജെ.പി പ്രവർത്തകൻ രാജു വീട്ടമ്മയെ കയറിപ്പിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെയെത്തി വീട്ടമ്മയെ പിടിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടമ്മ അലറി വിളിച്ചപ്പോൾ രാജു ഇറങ്ങിയോടി. പരാതിയുടെ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസ് കേസെടുത്തു. രാജു ഒളിവിൽപ്പോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |