
തൃശൂർ: എൽ.എസ്.ഡി സ്റ്റാമ്പുകളും എയർ ഗണ്ണും കത്തിയുമായി മുൻ കാപ്പ പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചിയ്യാരം ആൽത്തറ സ്വദേശി ചെമ്പകപ്പുള്ളി വീട്ടിൽ രാഹുലിനെ(30)യാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്‌മുഖിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാൻസാഫ് പിടികൂടിയത്. ഒല്ലൂരിൽ പ്രതി സഞ്ചരിച്ച വാഹനത്തെ പിൻതുടർന്ന സ്‌ക്വാഡ് അംഗങ്ങൾ വാഹനം തടഞ്ഞ് പ്രതിയെ പരിശോധിക്കുന്നതിനിടയിൽ പ്രതി കത്തിയെടുത്ത് സ്‌ക്വാഡ് അംഗങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് സ്‌ക്വാഡ് അംഗങ്ങൾ ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പിന്നീടുള്ള പരിശോധനയിലാണ് പ്രതിയിൽ നിന്ന് അഞ്ച് എൽ എസ്.ഡി സ്റ്റാമ്പുകളും എയർ ഗണ്ണും കണ്ടെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |