കൊല്ലം: ശാന്തവും സമാധാനപരവും സുഗമവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ സാധന സാമഗ്രികൾ വിതരണം ചെയ്യുന്ന സമയത്ത് തന്നെ തിരികെ നൽകേണ്ടുന്ന ഫോമുകളുടെയും കവറുകളുടെയും ഇനത്തെയും എണ്ണത്തെയും സംബന്ധിച്ച് കൃത്യമായ ലിസ്റ്റും നൽകണമെന്നും അതിൽ നിന്ന് യാതൊരു മാറ്റവും ഇല്ലാതെ തിരികെ ഏറ്റുവാങ്ങണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ചീഫ് ഇലക്ഷൻ ഓഫീസർ കൂടിയായ, കളക്ടർക്ക് നിവേദനം നൽകി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഓരോ ബൂത്തിലെയും പോളിംഗ് ടീം നേരിടുന്ന വലിയ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ബഹുഭൂരിപക്ഷം പ്രിസൈഡിംഗ് ഓഫീസർമാരും ഹയർ സെക്കൻഡറി അദ്ധ്യാപകരാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം വിഷയം ഗൗരവമുള്ളതാണെന്നും ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |