
തിരുവനന്തപുരം: കേരളത്തിലെ ഡയറ്റുകളിൽ നിയമനം നടത്താനായി പി.എസ്.സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റുകളിൽ ആദ്യ റാങ്കുകൾ നേടിയത് 2ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ മാത്രമാണെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ.
ഡയറ്റുകളിലെ തസ്തികകളിലേക്ക് ഇതുവരെ പ്രസിദ്ധീകരിച്ച പല റാങ്കു പട്ടികകളിലും ആവർത്തിച്ച് ഇടം പിടിച്ചിരിക്കുന്നത് ഒരേ ഉദ്യോഗാർത്ഥികൾ തന്നെയായതാണ് പരാതിക്ക് ആധാരം. പി.എസ്.സി വഴി ഇതുവരെ നിയമനം നേടിയ പത്തുപേരിൽ എട്ടുപേരും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ്. കോഴിക്കോട് സർവകലാശാലയിൽ നിന്നും എം.എഡ് പഠനം പൂർത്തിയാക്കിയവരും ഗവേഷണം നടത്തുന്നവരുമാണ് ഭൂരിഭാഗവും. ഇവർക്ക് കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ചില അദ്ധ്യാപകർ പ്രത്യേക പരിശീലനം നൽകുകയും ചെയ്തിരുന്നു. ഈ യൂണിവേഴ്സിറ്റി അദ്ധ്യാപകരാണ് പി.എസ്.സിക്കുള്ള ചോദ്യങ്ങളും ഉത്തരസൂചികളും തയ്യാറാക്കിയതെന്നാണ് പരാതിക്കാരുടെ ആരോപണം. സർക്കാർ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നീതി ഉറപ്പാക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |