
റിബൽ സ്റ്റാർ പ്രഭാസ് നായകനായി സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് ചിത്രീകരണം ആരംഭിച്ചു. പൂജ ചടങ്ങിൽ തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയായിരുന്നു മുഖ്യാതിഥി. ബോളിവുഡ് താരം തൃപ്തി ദിമ്രി ആണ് നായിക. വിവേക് ഒബ്റോയ്,പ്രകാശ് രാജ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു . ടി. സീരിസിന്റെയും ഭദ്രകാളി പിക്ച്ചേഴ്സിന്റെയും ബാനറിൽ ഭൂഷൺ കുമാർ, സന്ദീപ്റെഡ്ഡി വാംഗെ, പ്രണയ റെഡ്ഡി വാംഗെ എന്നിവർ ചേർന്നാണ് നിർമ്മാണം. അർജുൻ റെഡ്ഡിക്കുശേഷം സന്ദീപ് റെഡ്ഡി വാംഗെ തെലുങ്കിൽ സംവിധാനം ചെയ്യുന്ന ചിത്രം ആണ് സ്പിരിറ്റ്. ബോളിവുഡ് അരങ്ങേറ്റ ചിത്രമായ അനിമലിനുശേഷം സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.അതേസമയംകോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി എത്തുന്ന പ്രഭാസിന്റെ ഹൊറർ - ഫാന്റസി ചിത്രം 'രാജാസാബ ് ജനുവരി 9ന് ലോകവ്യാപകമായി റിലീസ് ചെയ്യും .
മാരുതി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ഇരട്ടവേഷത്തിൽ പ്രഭാസ് എത്തുന്നു. സഞ്ജയ് ദത്ത്, മാളവിക മോഹനൻ , ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, റിദ്ധി കുമാർ
തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മാണം.
തമൻ എസ്. സംഗീതം പകരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിന് എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |