
മൈനാഗപ്പള്ളി: രാജ്യത്തിന്റെ ഔദ്യോഗിക രേഖകളിൽ വോട്ടവകാശം ഉണ്ടെന്ന് ഉറപ്പാക്കാനും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മൈനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ജില്ലാ പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു. കുടുംബം, ധാർമ്മികത, സമൂഹം എന്ന പ്രമേയത്തിലാണ് ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. വിസ്ഡം പണ്ഡിതസഭ ഉപാദ്ധ്യക്ഷൻ ഫൈസൽ മൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.പി.സലീം അദ്ധ്യക്ഷനായി. കെ.താജുദ്ദീൻ സ്വലാഹി, അബ്ദുല്ല ഫാസിൽ, അബ്ദുറഹ്മാൻ ചുങ്കത്തറ, സി.വി.കാബിൽ, മാജിദ് ചുങ്കത്തറ, ഷബീബ് മഞ്ചേരി, നിസാർ കണ്ടത്തിൽ, സൈദ് മുഹമ്മദ് തടിക്കാട്, സഹൽ സലഫി, അനസ് സ്വലാഹി, നാസിം വലിയവീടൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |