
ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം. മുഖ്യമന്ത്രി അറിയാതെ ഭരണത്തിൽ ഒന്നും നടക്കില്ല. അന്താരാഷ്ട്ര സ്വർണക്കള്ളക്കടത്തുമായി ഇതിന് ബന്ധമുണ്ടെന്ന് കോടതി തന്നെ പറഞ്ഞു. പ്രതികൾ മുഴുവൻ സി.പി.എം നേതാക്കളാണ്. ഇവരെ പാർട്ടി സംസ്ഥാന സെക്രട്ടറി ന്യായീകരിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷ പരിഗണിക്കണമെന്ന് ദേവസ്വം ബോർഡിന് എഴുതിനൽകിയത് അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്ന് അറസ്റ്റിലായ പത്മകുമാർ പറഞ്ഞിട്ടുണ്ട്.
- രമേശ് ചെന്നിത്തല, കോൺ.
വർക്കിംഗ് കമ്മിറ്റി അംഗം
സർക്കാർ
ഇടപെടലുണ്ടായി
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണത്തിൽ സർക്കാരിന്റെ ഇടപെടലുണ്ടായി. കേസ് അന്വേഷണത്തിൽ ഹൈക്കോടതി ഇടപെടലുണ്ട്, വിശ്വാസികളുടെ വലിയ നിരീക്ഷണമുണ്ട്. യു.ഡി.എഫും കോൺഗ്രസും വിട്ടുകൊടുക്കില്ല. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണം.ക്രിമിനൽ നടപടി നിയമ പ്രകാരവും എവിഡൻസ് ആക്ട് പ്രകാരവും തൊണ്ടിമുതൽ ശേഖരിക്കണം. കേവലം തൊണ്ടിമുതലല്ല, കോടിക്കണക്കിന് രൂപ വിലയുള്ള വിശ്വാസവുമായി ബന്ധപ്പെട്ട് നിൽക്കുന്ന സ്വർണം കണ്ടെത്താൻ സാധിക്കണം.
-സണ്ണി ജോസഫ്
കെ.പി.സി.സി പ്രസിഡന്റ്
പ്രത്യേക ട്രെയിനുകൾ
അനുവദിക്കണം
ക്രിസ്മസ് പുതുവത്സര തിരക്കുകൾ പരിഗണിച്ച് ചെന്നൈ,ബംഗളൂരു തുടങ്ങിയ അന്യസംസ്ഥാന ഇടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതൽ പ്രത്യേക ട്രെയിൻ സർവീസ് അനുവദിക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളുടെ റിസർവേഷൻ തുടങ്ങുന്ന ദിവസം തന്നെ ടിക്കറ്റുകളെല്ലാം തീരുന്ന അവസ്ഥയാണ്. നാട്ടിലേക്കുള്ള സ്ലീപ്പർ ടിക്കറ്റുകളെല്ലാം വെയിറ്റിംഗ് ലിസ്റ്റാണ്. പൊങ്കൽ അവധി പ്രമാണിച്ച് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു.
കെ.സി. വേണുഗോപാൽ
എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |