
റിലീസ് ചെയ്ത് 3 ദിവസം കൊണ്ട് ലോക വ്യാപകമായി 9 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി ദിൻജിത്ത് അയ്യത്താൻ-ബാഹുൽ രമേശ് ടീമിന്റെ പീരിഡ് മിസ്റ്ററി ഡ്രാമ എക്കോ . ഞായറാഴ്ച കേരളത്തിൽ മാത്രം എക്കോയുടെ.
140 എക്സ്ട്രാ ഷോകളാണ് നടന്നത്.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി യാത്രയിൽ ആണ്.
സന്ദീപ് പ്രദീപ്, വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. പീരിഡ് മിസ്ട്രി ഡ്രാമ ആണ്.
ദിനൻജിത്ത് അയ്യത്താന്റെ സംവിധാനവും ബാഹുൽ രമേശിന്റെ ഛായാഗ്രഹണവും തിരക്കഥയും മുജീബ് മജീദിന്റെ സംഗീതവും സൂരജ് ഇ.എസ് ന്റെ എഡിറ്റിംഗും സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാം ആണ് നിർമ്മാണം. പി.ആർ.ഒ. പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |