
ഡിസംബർ 8ന് തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര വിട പറയുന്നത്. ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നൽകുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിൽ 300ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ റെക്കോഡ് ധർമ്മേന്ദ്രയുടെ പേരിലാണ്. 1973ൽ എട്ട് ഹിറ്റുകളും 1987ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും നൽകി. ഇത് ഹിന്ദി സിനിമാ ചരിത്രത്തിലെ എക്കാലത്തേയും റെക്കോഡാണ്. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തന്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ആരാധകരെ സ്വന്തമാക്കി.1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു . ബോളിവുഡിലെ ക്ളാസിക് കൾട്ട് ഷോലെയിൽ ബച്ചനേക്കാൾ പ്രതിഫലം വാങ്ങിയത് ധർമേന്ദ്ര ആയിരുന്നു.
2023 ൽ കരൺ ജോഹർ സംവിധാനം ചെയ്ത, റോക്കി ഔർ റാണി കി പ്രേം കഹാനി ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |