
സിവിൽ എൻജിനിയറിംഗ് ബിരുദധാരികൾക്ക് സംസ്ഥാന നിർമിതി കേന്ദ്രം 6 മാസ നൈപുണ്യ കോഴ്സ് നടത്തുന്നു.ഫിനിഷിംഗ് സ്കൂൾ ഫോർ സ്കിൽ ഇംപ്രൂവ്മെന്റ് എന്ന തൊഴിലധിഷ്ഠിത കോഴ്സാണ് സർക്കാർ സഹായത്തോടെ നടത്തുന്നത്.അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ/ആർക്കിടെക്ചർ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.നിലവിൽ ജോലി ചെയ്യുന്നവർ അപേക്ഷിക്കേണ്ടതില്ല.പ്രോഗ്രാമിന് ലഭിച്ച മാർക്ക്,ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.എസ്.സി/എസ്.ടി വിഭാഗക്കാർക്ക് രജിസ്ട്രേഷൻ ഫീസില്ല.മറ്റുള്ളവർക്ക് 2500 + ജി.എസ്.ടി.വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ഇ-മെയിലിലോ നേരിട്ടോ അപേക്ഷിക്കാം.ഇ മെയിൽ ഐ.ഡി: kesnik.tech@gmail.com.വെബ്സൈറ്റ്: statenirmithi.kerala.gov.in.അവസാന തീയതി: 15.12.2025.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |