അച്ചിനകം: എസ്.എൻ.ഡി.പി യോഗം 601ാം നമ്പർ സി.കേശവൻ മെമ്മോറിയൽ അച്ചിനകം ശാഖാ ശ്രീനാരായണ ശരവണഭവ ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാരക്രിയകളും അഷ്ടബന്ധ നവീകരണകലശത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ ഭക്തജനതിരക്കേറുന്നു.
ക്ഷേത്രം തന്ത്രി കുമരകം എം എൻ.ഗോപാലൻ, ജിതിൻ ഗോപാൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ആറാം ദിവസമായ ഇന്ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ, തത്വകലശപൂജ, തത്വഹോമം, മരപ്പാണി, തത്വകലശാഭിഷേകം, വൈകിട്ട് 6ന് ലളിതാസഹസ്രനാമാർച്ചന, അനുജ്ഞാ കലശത്തിന്റെ അധിവാസം.
26ന് രാവിലെ മുളപൂജ അധിവാസം വിടർത്തുന്നതിനുള്ള പൂജപാണി, പരികലശാഭിഷേകം, വിശേഷാൽ പൂജ, ബ്രഹ്മകലശ പൂജ, പരികലശ പൂജകൾ, ഉച്ചയ്ക്ക് പ്രസാദവൂട്ട്, വൈകിട്ട് 5ന് കലശാധിവാസം.
27ന് പുലർച്ചെ 5ന് ഗുരുപൂജ, 11ന് സ്വർണ്ണഗൈവേക സമർപ്പണം, 11.30ന് മരപ്പാണി, 12.15നും 1.05നും മദ്ധ്യേ അഷ്ടബന്ധലേപനം, ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, വിശേഷാൽപൂജ, ശ്രീഭൂതബലി, 1ന് മഹാപ്രസാദഊട്ട് എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |