ചേർപ്പ് : 98-ാം വയസിലും ദേശീയപ്രസ്ഥാനമായ കോൺഗ്രസിനോടുള്ള ആഭിമുഖ്യം കൈവിടാതെ നാരായണൻ വൈദ്യർ ഇത്തവണയും സമ്മതിദാനാവകാശം വിനിയോഗിക്കും. വാർദ്ധക്യത്തിന്റെ അവശതകളുണ്ടെങ്കിലും ചേർപ്പ് പഞ്ചായത്ത് 14-ാം വാർഡിലെ ഊരകം എ.എൽ.പി സ്‌കൂളിൽ നാരായണൻ വൈദ്യർ വോട്ട് ചെയ്യും. തൂവെള്ള ഖദർ ജുബ്ബയും ഖദർ മുണ്ടും ധരിച്ച് ഊരകം ക്ലായിശ്ശേരി വീട്ടിൽ നാരായണൻ വൈദ്യർ ദേശീയപ്രസ്ഥാനത്തോടുള്ള തന്റെ സ്‌നേഹം ഇന്നും കെടാതെ കാത്തുസൂക്ഷിക്കുന്നു. ഐക്യകേരളം കെട്ടിപ്പെടുത്ത കാലഘട്ടം മുതൽ കോൺഗ്രസ് പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തുന്ന വൈദ്യർക്ക് ലീഡർ കെ. കരുണാകരൻ, സ്വതന്ത്ര്യസമര സേനാനി വി.ആർ.കൃഷ്ണനെഴുത്തച്ഛൻ, പനമ്പിള്ളി ഗോവിന്ദ മേനോൻ എന്നിവരോട് ആത്മബന്ധമുണ്ടായിരുന്നു. പാരമ്പര്യ വൈദ്യചികിത്സ കൈവിടാതെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് നാരായണൻ വൈദ്യർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |