
മൂവാറ്റുപുഴ: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച സംസ്ഥാനതല പ്രോട്ടോത്തോൺ മത്സരത്തിൽ വിജയിച്ച് ഒരു ലക്ഷം രൂപയുടെ സീഡ് ഫണ്ട് കരസ്ഥമാക്കി മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥികൾ. കെമിസ്ട്രി വിദ്യാർത്ഥികളായ ആരതി ഭദ്രൻ, ആന്റോ ജോസഫ്, അനിരുദ്ധൻ.എസ് എന്നിവരാണ് വിജയികൾ. കേരള സ്റ്റാർട്ടപ്പ് മിഷൻ നടപ്പാക്കിയ സംരംഭകത്വ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാനതല യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിലും ഇതേ ടീം അംഗങ്ങൾ വിജയിച്ചിരുന്നു. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.ജസ്റ്റിൻ കെ.കുര്യാക്കോസ് അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |