
തൃശൂർ: സംഗീത നാടക അക്കാഡമിയിൽ 28 മുതൽ 30 വരെ ചേതനോത്സവ് 2025 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മ്യൂസിക്കോഫീലിയ, ഓഡിയോഫീലിയ തുടങ്ങിയ പരിപാടികളിലൂടെ കലാവിരുന്നുകൾ അവതരിപ്പിക്കും. സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പ്രൊഫ. പോൾസൺ ചാലിശേരി, രാജേഷ് ദാസ്, രാജൻ വി.ഫ്രാൻസിസ് എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകും. വിദ്യാധരൻ മാസ്റ്റർ, ഒസേപ്പച്ചൻ, മോഹൻസത്താര, എം.ജയചന്ദ്രൻ, മനോജ് ജോർജ്, ബിജിപാൽ തുടങ്ങി നിരവധി പ്രതിഭകളെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ഫാ. തോമസ് ചക്കാലമറ്റത്ത്, ഫാ. ലിൻസ് മേലേപ്പുറം, സജി ആർ.നായർ, ടോണി ജോസ്, അരുൺ ജോൺ മണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |