
തൃശൂർ: കുതിരാൻ തുരങ്കത്തിൽ മിനി ലോറി അപകടത്തിൽപെട്ട് സഹയാത്രികന്റെ കൈ അറ്റു. കൊല്ലങ്കോട് സ്വദേശി സുജിന്റെ (22) ഇടതുകൈയാണ് മുട്ടിന് മുകളിൽ വെച്ച് അറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരു വശം ചേർന്ന് പോവുകയും സുജിന്റെ കൈ തുരങ്കത്തിലെ കൈവരിയിൽ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ സുജിനെ ഒരു ആംബുലൻസിലും കൈ മറ്റൊരു ആംബുലൻസിലുമായി ആശുപത്രിയിലെത്തിച്ചു. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. പീച്ചി പൊലീസ്, ദേശീയപാത റിക്കവറി വിഭാഗം എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |